MARRIAGE PREPARATION COURSE

വിവാഹ ഒരുക്ക സെമിനാർ

ആദിയിൽ ദൈവം മനുഷ്യനെ സ്വന്തം ഛായയിലും സാദൃശ്യത്തിലും സ്ത്രീയും പുരുഷനുമായി സൃഷ്ടിച്ചു കൊണ്ട് ആദ്യകുടുംബത്തിന് രൂപം നൽകി. അതിനാൽ വിവാഹവും കുടുംബവും ദൈവസ്ഥാപിതമാണ്. ദൈവസ്ഥാപിതമായ കുടുംബത്തിൽ ദൈവിക നിയമങ്ങളും ദൈവിക ഭരണവും ആണ് യാഥാർത്ഥ്യമാകേണ്ടത്. കുടുംബ ജീവിതത്തിലേക്കുള്ള വിളിയുടെ ദൈവീകതയും പരിശുദ്ധിയും ദമ്പതികൾ ബോധ്യപ്പെടേണ്ടത് അതിന്റെ വിജയത്തിന് ആവശ്യമാണ്. ദൈവാശ്രയവും പ്രാർത്ഥനാരൂപിയും ധാർമിക അടിത്തറയും കുടുംബജീവിതത്തെ ധന്യമാക്കും. നല്ല കുടുംബങ്ങളിലൂടെയാണ് ദൈവവിശ്വാസവും ധാർമിക മൂല്യങ്ങളും തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നത്. കുടുംബജീവിതവും വിശ്വാസ ജീവിതവും വളരെയധികം വെല്ലുവിളികൾ നേരിടുന്ന ഈ കാലഘട്ടത്തിൽ നല്ല ബോധ്യങ്ങളോടും പ്രാർത്ഥനാരൂപിയോടുംകൂടി കുടുംബജീവിതത്തിലേക്ക് പ്രവേശിക്കുക എന്നുള്ളത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. വിവാഹവും കുടുംബജീവിതവും ഇന്ന് നേരിടുന്ന വെല്ലുവിളികളുടെമേൽ വിജയം വരിക്കുവാനും പക്വമായി ജീവിതം നയിക്കുവാനും യുവതീയുവാക്കൾക്ക് കഴിയണമെങ്കിൽ മെച്ചപ്പെട്ടതും തീക്ഷ്ണവുമായ ഒരുക്കം അത്യന്താപേക്ഷിതമാണ്. വിവാഹത്തിന് യുവതീയുവാക്കളെ ഒരുക്കുക എന്നുള്ളത് സഭയെ സംബന്ധിച്ചിടത്തോളം സുവിശേഷവൽക്കരണം കുടിയാണ്. ആത്മജ്യോതി പാസ്റ്ററൽ സെന്റർ, ഇടുക്കി രൂപത ഫാമിലി അപ്പസ്റ്റോലറ്റിനോട് ചേർന്ന് ഒരുക്കുന്ന വിവാഹ ഒരുക്ക സെമിനാറിലൂടെ വിവാഹമെന്ന കൂദാശയുടെ ദൈവിക പദ്ധതി മനസ്സിലാക്കുവാനും സ്നേഹത്തിൽ അധിഷ്ഠിതമായി വളരു വാനും കുടുംബജീവിതത്തിന്റെ പരിശുദ്ധിയും മഹത്വവും അരക്കിട്ടുറപ്പിക്കുവാനും സാധിക്കും. ഈ ഒരുക്ക ശുശ്രൂഷയി ലൂടെ നല്ല മാതൃകാകുടുംബം പടുത്തുയർത്തുവാൻ പരിശുദ്ധ അമ്മ വഴി സർവ്വശക്തനായ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. സൗഹൃദത്തിന്റെ വിത്തുകൾ നിശബ്ദമായി ആത്മാർത്ഥതയോടെ വളരുന്നു.

സ്നേഹപൂർവ്വം, 

DIRECTOR

FAMILY APOSTOLATE

DIOCESE OF IDUKKI

കോഴ്സ് വിവരങ്ങൾ

കോഴ്സ് നടത്തപ്പെടുന്ന തീയതികൾരജിസ്ട്രേഷൻ ലിങ്ക്കോഴ്സ് നടത്തപ്പെടുന്ന സ്ഥലം
2025 NOVEMBER 07,08,09CLICK HEREKARUNA PASTORAL CENTRE, NEDUMKANDAM
2025 NOVEMBER 21,22,23CLICK HEREATMAJYOTHI PASTORAL CENTRE ADIMALY
2025 DECEMBER 12,13,14CLICK HEREKARUNA PASTORAL CENTRE, NEDUMKANDAM
2025 DECEMBER 19,20,21CLICK HEREATMAJYOTHI PASTORAL CENTRE ADIMALY
2026 JANUARY 09,10,11CLICK HEREKARUNA PASTORAL CENTRE, NEDUMKANDAM
2026 JANUARY 23,24,25CLICK HEREATMAJYOTHI PASTORAL CENTRE ADIMALY
Scroll to Top