നിർദ്ദേശങ്ങൾ
1. ഓൺലൈൻ ആയിട്ടാണ് രജിസ്റ്റർ ചെയ്യേണ്ടത് രജിസ്ട്രേഷൻ പൂർത്തിയാകുമ്പോൾ ലഭിക്കുന്ന ഫോം ഡൗൺലോഡ് ചെയ്ത പ്രിന്റ് എടുത്തതിനുശേഷം വികാരിയച്ചന്റെ പക്കൽ നിന്നും ഒപ്പും സീലും വെച്ച് കോഴ്സിന് വരുമ്പോൾ കൊണ്ടുവരേണ്ടതാണ്. അപേക്ഷ ഫോമിൽ നിർബന്ധമായും ഫോട്ടോ ഒട്ടിച്ചിരിക്കേണ്ടതാണ്.
2. കോഴ്സ് ഫീസ് 2000/- രൂപ ആയിരിക്കും. രജിസ്ട്രേഷനോടനുബന്ധിച്ച് 1100/- രൂപ അഡ്വാൻസായി അടക്കേണ്ടതാണ്.
3. രജിസ്റ്റർ ചെയ്തവർ കോഴ്സിൽ പൂർണ്ണമായും സംബന്ധിച്ചാല്‍ മാത്രമേ സർട്ടിഫിക്കറ്റ് നൽകുകയുള്ളൂ.
4. ബുക്ക്, പേന, ബെഡ്ഷീറ്റ്, പുതപ്പ്, സോപ്പ്, പേസ്റ്റ് മുതലായ അവശ്യവസ്തുക്കൾ കൈവശം കരുതേണ്ടതാണ്.
5. കോഴ്സിന്റെ ആദ്യദിവസം രാവിലെ 8. 30ന് രജിസ്ട്രേഷൻ ആരംഭിക്കുന്നതായിരിക്കും എട്ടു മുപ്പതിന് എല്ലാവരും എത്തിച്ചേരുവാൻ ശ്രദ്ധിക്കേണ്ടതാണ്. താമസിച്ചു വരുന്നവരെ ഒരു കാരണവശാലും കോഴ്സിൽ പങ്കെടുപ്പിക്കുന്നതല്ല.
6. കോഴ്സിന്‍റെ സമാപനദിവസം വൈകുന്നേരം മൂന്ന് മണിക്ക് കോഴ്സ് സമാപിക്കുന്നതായിരിക്കും.
7. സമാപനദിവസം ഉച്ചകഴിഞ്ഞ് 1. 30 ന് നടത്തപ്പെടുന്ന മാതാപിതാക്കൾക്ക് വേണ്ടിയുള്ള ക്ലാസ്സിൽ എല്ലാവരുടെയും മാതാപിതാക്കൾ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്. പങ്കെടുക്കാത്തവർക്ക് കോഴ്സ് സർട്ടിഫിക്കറ്റ് നൽകുന്നതല്ല. ആരോഗ്യകാരണങ്ങളാൽ മാതാപിതാക്കൾക്ക് വരുവാൻ സാധിക്കുന്നില്ല എങ്കിൽ വികാരിയച്ചന്റെ സാക്ഷ്യപത്രം കരുതേണ്ടതാണ്.
8. പൊതുവായ അച്ചടക്കം സംബന്ധിച്ച് ധ്യാനത്തിൽ നൽകപ്പെടുന്ന നിർദ്ദേശങ്ങൾ പാലിക്കുവാൻ കോഴ്സിൽ പങ്കെടുക്കുന്നവർ ബാധ്യസ്ഥരാണ്. നൽകപ്പെടുന്ന നിർദ്ദേശങ്ങൾക്കും പൊതു മാന്യതയും നിരക്കാത്ത പെരുമാറ്റം ശ്രദ്ധയിൽപ്പെട്ടാൽ കോഴ്സിൽ നിന്നും പുറത്താക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുന്നതാണ്. വസ്ത്രധാരണം മാന്യമായിരിക്കണം.
9. ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതോ കൈവശം വയ്ക്കുന്നതോ ശ്രദ്ധയിൽപ്പെട്ടാൽ കോഴ്സ് തുടരുവാൻ അനുവദിക്കുന്നതല്ല.